EBM News Malayalam

വെള്ളം സുലഭമാണ് എങ്കില്‍ പാവൽ കൃഷി ചെയ്യാം

ആവശ്യമായ വെള്ളം ലഭിക്കുമെങ്കിൽ എല്ലാ സമയത്തും പാവൽ കൃഷി നടത്താം. നല്ല നീർവാഴ്ച്ചയുള്ള മണൽകലർന്ന മണ്ണാണ് പാവൽകൃഷിക്ക് ഉത്തമം. വിത്ത് നടുമ്പോൾ അടിവളമായി ഉണക്കിപ്പൊടിച്ച കാലിവളമോ,കമ്പോസ്റ്റോ മേൽമണ്ണുമായി യോജിപ്പിച്ച് കുഴി നിറയ്ക്കാം. മഴക്കാലമാണെങ്കിൽ കുഴികൾക്ക് പകരം കൂനകളുണ്ടാക്കി വിത്ത് നടാം. ഓരോ കുഴിയിലും നാല് മുതല്‍ അഞ്ച് വരെ വിത്തുകൾ വീതം ഒന്നര സെന്റിമീറ്റർ ആഴത്തിൽ നടണം. വിത്തുകൾ 12 മണിക്കൂർ വെള്ളത്തിൽ കുതിർത്തതിന് ശേഷം ഈർപ്പമുള്ള തുണിയിൽ പൊതിഞ്ഞുവെച്ച് മുളച്ചു തുടങ്ങുമ്പോൾ നടുന്നതാണ് നല്ലത്. മുളച്ച് കഴിഞ്ഞാൽ ആരോഗ്യമുള്ള രണ്ടെണ്ണം കുഴിയിൽ നിർത്തി ബാക്കിയുള്ളവ പറച്ചുമാറ്റുന്നതാണ് നല്ലത്. ചെടികൾ വള്ളിയിട്ട് പടരുവാൻ തുടങ്ങുമ്പോഴേക്കും പന്തലിട്ട് കൊടുക്കണം. ടെറസിൽ ഗ്രോബാഗുകളിലും പാവൽ നന്നായി പരിപാലിച്ച് വളർത്താൻ കഴിയും.

പാവൽ കൃഷിക്ക് പൂർണ്ണമായും ജൈവ വളങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്. കാലിവളങ്ങളും പാവലിന് ഗുണകരമാണ്. പാവലിനെ ആക്രമിക്കുന്ന കീടങ്ങളാണ് കായീച്ച,പച്ചത്തുള്ളൻ,ചിത്രകീടം എന്നിവ. കായീച്ചകളിൽ നിന്ന് സംരക്ഷിക്കാൻ പാവൽ ഉണ്ടാകുമ്പോൾ തന്നെ കവറുകളിലോ പേപ്പർ കുമ്പിളുകളിലോ സംരക്ഷിക്കണം. പുഴുക്കടിയേറ്റ കായ്കൾ പറിച്ചുകളയണം. പഴക്കെണി, തുളസിക്കെണി എന്നിവ ഉണ്ടാക്കി പന്തലിൽ കെട്ടുന്നതും നല്ലതാണ്.

Comments are closed, but trackbacks and pingbacks are open.