EBM News Malayalam

വിദ്യാർത്ഥൾക്ക് കഞ്ചാവ് വിൽപന നടത്തിയവരെ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി

കൽപ്പറ്റ: വിദ്യാർത്ഥികളുടെ വേഷത്തിലെത്തിയ എക്സൈസ് ഉദ്യോഗസ്ഥർ കഞ്ചാവ് പിടികൂടി. കൽപ്പറ്റ ടൗണിൽ പഴയ ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് വിദ്യാർത്ഥൾക്ക് കഞ്ചാവ് വിൽപന നടത്തിവന്ന കമ്പളക്കാട് കുനിയൻകുന്നത്ത് ഷെക്കീർ (20), ചെറുവനശ്ശേരി നസീം (20) എന്നിവരെയാണ് കൽപ്പറ്റ എക്സൈസ് ഇൻസ്പെക്ടർ കെ അബ്ദുൾ അസീസും സംഘവും പിടികൂടിയത്. വിദ്യാർത്ഥികളുടെ വേഷത്തിൽ സ്ക്കൂൾ ബാഗുമായി എത്തിയശേഷമാണ് പ്രതികളെ കഞ്ചാവ് സഹിതം പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകന്നേരം ബസ് സ്റ്റാന്റ് പരിസരത്ത് വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽക്കാൻ ശ്രമിക്കവെയാണ് സംഭവം.

Comments are closed, but trackbacks and pingbacks are open.