EBM News Malayalam

വിക്രമിനൊപ്പം അനു ഇമ്മാനുവൽ

അനു ഇമ്മാനുവൽ തമിഴിലും തെലുങ്കിലും തിരക്കുള്ള താരമായി മാറി കഴിഞ്ഞു. മിസിക്കിന്‍റെ തുപ്പാരിവാലനിൽ വിശാലിനൊപ്പമാണ് അനു അഭിനയിക്കുന്നത്. അതിനൊപ്പം ഗൗതം മേനോൻ ചിത്രത്തിലും അഭിനയിക്കാൻ ഒരുങ്ങുകയാണ് താരമെന്ന് റിപ്പോർട്ടുകൾ. ഗൗതമിന്‍റെ ധ്രുവ നക്ഷത്തിരം എന്ന ചിത്രത്തിൽ പ്രാധാന്യമുള്ള വേഷമാണ് അനുവിനെന്ന് കേൾക്കുന്നു. എന്നാൽ ഈ വാർത്തയോട് അനു പ്രതികരിച്ചിട്ടില്ല. ചിയാൻ വിക്രമാണ് നായകൻ. തുപ്പാരിവാലന്‍റെ ചിത്രീകരണം പുരോഗമിക്കുകയാണ്. അതിനൊപ്പം രാജ് തരുൺ നായകനാവുന്ന കിട്ടു ഉനതു ജാഗ്രത, പവർ സ്റ്റാർ പവൻ കല്യാണിന്‍റെ ചിത്രം എന്നിവയാണ് തെലുങ്കിലെ അനുവിന്‍റെ പ്രോജക്ടുകൾ.

Comments are closed, but trackbacks and pingbacks are open.