EBM News Malayalam

വള്ളികുന്നത്ത് പത്താം ക്ലാസ് വിദ്യാർത്ഥി അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ സജയ് ദത്ത് ഉൾപ്പെടെ അഞ്ച് പ്രതികളുണ്ടെന്ന് സൂചന

ആലപ്പുഴ : വള്ളികുന്നത്ത് പത്താം ക്ലാസ് വിദ്യാർത്ഥി അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ സജയ് ദത്ത് ഉൾപ്പെടെ അഞ്ച് പ്രതികളുണ്ടെന്ന് സൂചന. മുഖ്യപ്രതി സജയ് ദത്ത് ആർ.എസ്എസ് പ്രവർത്തകർ ആണെങ്കിലും കൊലയ്ക്ക് പിന്നിൽ വ്യക്തിവൈരാഗ്യമെന്നാണ് പോലീസ് നിഗമനം. പ്രതികളെ പിടികൂടി ചോദ്യം ചെയ്താൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. നിലവിൽ അഞ്ചുപേരെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

അതേസമയം കൊല്ലപ്പെട്ട അഭിമന്യുവിനൊപ്പമുണ്ടായിരുന്ന കാശിയുടെയും ആദർശിൻ്റെയും മൊഴി നിർണായകമാണ്. ചികിത്സയിലുള്ള ഇവരുടെ മൊഴി അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തും.പ്രതികളെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ലഭ്യമായെന്നാണ് പൊലീസ് പറയുന്നത്.

Comments are closed.