EBM News Malayalam

വര്‍ഷങ്ങള്‍ക്കു ശേഷം അശ്വതി തിരിച്ചെത്തുന്നു

അശ്വതി വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചെത്തുന്നു. അരങ്ങേറ്റ ചിത്രമായ സത്യം ശിവം സുന്ദരം സംവിധാനം ചെയ്ത റാഫി മെക്കാര്‍ട്ടിനിലെ റാഫിയുടെ ചിത്രത്തിലൂടെ തന്നെയാണ് താരം മടങ്ങിവരുന്നത്. വിവാഹ ശേഷം വിദേശത്തേക്ക് പോയതോടെയാണ് സിനിമയില്‍ നിന്നു മാറിനില്‍ക്കേണ്ടി വന്നത്. ഇപ്പോള്‍ ഭര്‍ത്താവിന്‍റെയും കുടുംബത്തിന്‍റെയും പൂര്‍ണ പിന്തുണയോടെയാണ് തിരിച്ചെത്തുന്നതെന്നും അശ്വതി വ്യക്തമാക്കി. ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രത്തില്‍ ഗോവയില്‍ നിന്നെത്തുന്ന ലൂസി എന്ന കഥാപാത്രത്തെയാണ് അശ്വതി അവതരിപ്പിക്കുന്നത്.

Comments are closed, but trackbacks and pingbacks are open.