EBM News Malayalam

വര്‍ഗ്ഗീയതയ്ക്കെതിരെ സന്ദേശയാത്രയുമായി രാഹുല്‍ ഈശ്വറും കെപി രാമനുണ്ണിയും

വര്‍ഗ്ഗീയതയ്ക്കെതിരെ ശബരിമലയിലേക്ക് രാഹുല്‍ ഈശ്വറും കെപി രാമനുണ്ണി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരു സന്ദേശയാത്ര. കേരളത്തിന്‍റെ പ്രമുഖ മുസ്ലിം, ഹിന്ദു, ക്രിസ്ത്യന്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച്‌ മതസമുന്നയം നടത്തുകയെന്ന ലക്ഷ്യത്തോടെ രാഹുല്‍ ഈശ്വറും കെപി രാമനുണ്ണിയും. മതവിരുദ്ധതര്‍ക്കും വര്‍ഗ്ഗീയതയ്ക്കുമെതിരെ വിശ്വാസികള്‍ സംഘടിക്കണമെന്ന സന്ദേശവുമായാണ് യാത്ര തുടങ്ങുന്നത്.
സാഹിത്യകാരന്‍ കെ.പി. രാമനുണ്ണി, കവി റഫീഖ് അഹമ്മദ്, ശബരിമല തന്ത്രി കുടുംബത്തിലെ രാഹുല്‍ ഈശ്വര്‍ എന്നിവരാണ് യാത്രയക്ക് നേതൃത്വം നല്‍കുന്നത്. ഡിസംബര്‍ 27 ന് കാഞ്ഞങ്ങാട് ശ്രീകുറുംബ ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന യാത്ര 30 ന് ശബരിമലയില്‍ എത്തും.
അതിനിടയില്‍ കേരളത്തിന്‍റെ പ്രമുഖ ക്ഷേത്രങ്ങളിലും യാത്ര നടത്തുന്നതാണ് എന്ന് കെപി രാമനുണ്ണി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിന്റെ ആത്മീയതയും,ബഹുസ്വരതയുടെയും അനുഭൂതികള്‍ ഉയര്‍ത്തുകയാണ് യാത്രയുടെ ലക്ഷ്യമെന്നാണ് സംഘാടകര്‍ പറയുന്നത്.

Leave A Reply

Your email address will not be published.