വനിതാവത്കരണം മൂന്നാം ഘട്ടം ; നിയമ നടപടി കര്‍ശനമാക്കി സൗദി സര്‍ക്കാര്‍
സൌദി: വനിതാവത്കരണം പൂര്‍ത്തീകരിക്കാത്ത കടകള്‍ക്കെതിരെ സൌദിയില്‍ നിയമ നടപടി കര്‍ശനമാക്കി. വനിതാവത്കരണത്തിന്റെ മൂന്നാം ഘട്ടം പ്രബല്യത്തിലായതോടെ നടത്തിയ റെയ്ഡുകളില് അയ്യായിരത്തോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വനിതാ വത്കരണം 72 ശതമാനമാണ് സൌദിയില്‍ പൂര്‍ത്തിയായത്.
തൊഴില്‍ സാമൂഹ്യ വികസന മന്ത്രി ഖാലിദ് അബല്‍ ഖൈലാണ് വിവരങ്ങള്‍ അറിയിച്ചത്. നവംബറിലാണ് സൌദിയില്‍ വനിതാവത്കരണം പ്രാബല്യത്തിലായത്. അന്നു മുതലാരംഭിച്ച പരിശോധന ഒരുമാസം പിന്നിട്ടു. ഇതുവരെ 4730 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സ്വദേശികള്‍ക്ക് നീക്കി വെച്ച തസ്തികയില്‍ വിദേശികളെ നിയമിച്ചതാണ് ഇതിലെ 1101 കേസുകള്‍. വനിതാ ജോലികളില്‍ പുരുഷന്മാരെ വെച്ചതിന് 3226 കേസുകളുണ്ട്.
4696 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. മക്കാ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ നിയമലംഘനം കണ്ടെത്തിയത്. 1905 കേസുകളവിടെ രജിസ്റ്റര്‍ ചെയ്തു. പതിനാറായിരത്തിലേറെ സ്ഥാപനങ്ങള്‍ ഇതിനകം വനിതാവക്തരണം പൂര്‍ത്തിയാക്കി. അതായത് വനിതാവത്കരണം മൂന്നാം ഘട്ടം പൂര്‍ത്തിയാകാനുളളത് ഇനി 28 ശതമാനം മാത്രം. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ളത് 6300 സ്ഥാപനങ്ങളാണ്. മൊബൈല്‍ ഓഫീസുകളുപയോഗിച്ചാണ് പരിശോധന. റിയാദില്‍ 184 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് നല്കി. 13 പേരെ അറസ്റ്റും ചെയ്തു.