ലോക ഫുട്ബോളര് ബാലന്‍ഡി ഓര് പുരസ്കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക്
പാരീസ്: ഈവര്‍ഷത്തെ ലോക ഫുട്ബോളര്‍ക്കുള്ള ബാലന്‍ഡി ഓര് പുരസ്കാരം പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക്. ഇത് അഞ്ചാം തവണയാണ് ബാലന് ഡി ഓര് പുരസ്കാരം റൊണാള്‍ഡോക്ക് ലഭിക്കുന്നത്. അര്‍ജന്റീന താരം ലയണല്‍ മെസ്സിയെയും ബ്രസീല്‍ താരം നെയ്മ റേയും പിന്തള്ളിയാണ് റൊണാള്‍ഡോ പുരസ്കാരം സ്വന്തമാക്കിയത്.
ഏറ്റവും കൂടുതല്‍ തവണ ബാലന് ഡി ഓര് പുരസ്കാരം ലഭിക്കുന്ന താരം എന്ന റെക്കോര്‍ഡില്‍ അര്‍ജന്റീന താരം ലയണല്‍ മെസ്സിക്കൊപ്പം എത്തി നില്‍ക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കഴിഞ്ഞ സീസണിലെ മികച്ച പ്രകടനം പരിഗണിച്ചാണ് പുരസ്കാരം. സ്പാനിഷ് ലീഗില്‍ 25ഉം ചാമ്പ്യന്‍സ് ലീഗില്‍ 12 ഗോളും ക്രിസ്റ്റ്യാനോ അടിച്ചു.
2008, 2013, 2014, 2016 എന്നീ വര്‍ഷങ്ങളിലായിരുന്നു മുന്‍വര്‍ഷത്തെ പുരസ്കാര നേട്ടങ്ങള്‍. ലോകത്തിലെ 173 സ്പോര്‍ട്സ് മാധ്യമപ്രവര്‍ത്തകര്‍ വോട്ട് ചെയ്താണ് ബാലന്‍ഡി ഓര് പുരസ്കാര ജേതാവിനെ കണ്ടെത്തുന്നത്.ബാലന് ഡി ഓറുമായി കഴിഞ്ഞ ആറ് വര്‍ഷമായി തുടരുന്ന സഹകരണം അവസാനിപ്പിച്ചിരുന്നു.