“റോഹിങ്ക്യന്‍ വംശഹത്യക്കെതിരെ മൗനം പാലിച്ചിട്ടില്ല “- സൂചി
മ്യാന്മര് : റോഹിങ്ക്യന്‍ മുസ്ലിംകള്ക്കെതിരെ സൈന്യം നടത്തുന്ന വംശഹത്യക്കെതിരെ മൗനം പാലിച്ചിട്ടില്ലെന്ന് മ്യാന്മര് നേതാവ് ആങ് സാന്‍ സൂചി. മ്യാന്മര് തലസ്ഥാനത്ത് മാധ്യമങ്ങളോട് സംസരിക്കുകയായിരുന്നു സൂചി. മ്യാന്മറില് റോഹിങ്ക്യന്‍ മുസ്ലിംകള്ക്കെതിരെ ബുദ്ധതീവ്രവാദികളും സൈന്യവും നടത്തുന്ന വംശീയ ഉന്മൂലനത്തിനെതിരെ മ്യാന്മര് സര്‍ക്കാര്‍ കടുത്ത മൗനം പാലിക്കുന്നെന്ന ആരോപണം ശക്തമാണ്. ഇതിനകം 6 ലക്ഷത്തിലധികം റോഹിങ്ക്യക്കാര്‍ ബംഗ്ലാദേശില്‍ അഭയം തേടിയിട്ടുണ്ട്. എന്നാല്‍ താന്‍ പ്രതികരിക്കാതെ മാറിനിന്നുവെന്ന വാദം തെറ്റാണെന്ന് ഓങ്സാന്‍ സൂചി വിശദീകരിച്ചു.
മ്യാന്മര് തലസ്ഥാനമായ നയ്പ്യാഡോവില് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണുമായി നത്തിയ സംയുക്ത വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സ്യൂകി.