EBM News Malayalam

“റോഹിങ്ക്യന്‍ മുസ്‍ലിംങ്ങള്‍ക്കെതിരെ സൈന്യം നടത്തിയത് വംശഹത്യ” യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍

മ്യാന്‍മര്‍: മ്യാന്‍മറിലെ റോഹിങ്ക്യന്‍ മുസ്‌ലിംങ്ങള്‍ക്കെതിരെ സൈന്യം നടത്തിയത് വംശഹത്യയാണെന്നത് തള്ളിക്കളയാനാകില്ലെന്ന് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ മേധാവി സെയ്ദ് റാദ് അല്‍ ഹുസൈന്‍. ജനീവയില്‍ നടക്കുന്ന മനുഷ്യാവകാശ കമ്മീഷന്‍ കൌണ്‍സിലിന്‍റെ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസരിക്കവേയാണ് റാദ് അല്‍ ഹുസൈന്‍ യുഎന്‍ നിലപാട് വ്യക്തമാക്കിയത്.
മ്യാന്‍മര്‍ സൈന്യത്തിന്റെ ക്രൂരതകളെ തുടര്‍ന്ന് ആഗസ്റ്റിന് ശേഷം 626000 റോഹിങ്ക്യന്‍ മുസ്‌ലിംകളാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. റോഹിങ്ക്യന്‍ പോരാളികളെ ലക്ഷ്യംവെച്ചായിരുന്നു നടപടികളെന്നായിരുന്നു സൈന്യത്തിന്റെ വിശദീകരണം. എന്നാല്‍ ന്യൂനപക്ഷമായ റോഹിങ്ക്യകളുടെ വംശഹത്യയാണ് മ്യാന്‍മറില്‍ നടന്നതെന്ന ആരോപണങ്ങള്‍ ശക്തമാണ്. മ്യാന്‍മറിലേത് വംശഹത്യയാണെന്നത് തള്ളിക്കളയാനാകില്ലെന്ന് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ തലവന്‍ സെയ്ദ് റാദ് അല്‍ ഹുസൈന്‍ വ്യക്തമാക്കി.
മനുഷ്യാവകാശ കമ്മീഷന്റെ നിരീക്ഷണം ഇല്ലെങ്കില്‍ ഒറ്റ റോഹിങ്ക്യകളെ പോലും തിരിച്ചയക്കാനാകാത്ത സഹചര്യമാണ് നിലവിലുള്ളത്. റോഹിങ്ക്യകള്‍ അനുഭവിച്ച ക്രൂരതകള്‍ അക്കമിട്ട് നിരത്താനും സെയ്ദ് റാദ് മറന്നില്ല. മനുഷ്യവകാശ കൌണ്‍സിലിലെ മ്യാന്‍മര്‍ അംബാസഡര്‍ ഹിറ്റിന്‍ ലിന്‍ അതിക്രമങ്ങള്‍ നടന്നെന്ന ആരോപണം നിഷേധിച്ചു. ബംഗ്ലാദേശിലുള്ള റോഹിങ്ക്യകളെ തിരികെയെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും അദ്ദേഹം അറിയിച്ചു.

Leave A Reply

Your email address will not be published.