റിസര്‍വ് ബാങ്ക് പണനയം പ്രഖ്യാപിച്ചു; നിരക്കുകളില്‍ മാറ്റമില്ല
ന്യൂഡല്‍ഹി: നിരക്കുകളില്‍ വ്യത്യാസംവരുത്താതെ റിസര്‍വ് ബാങ്കിന്റെ പണനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് ആറ് ശതമാനവും സിആര്‍ആര്‍ നിരക്ക് നാല് ശതമാനവുമായി തുടരും.
പണപ്പെരുപ്പനിരക്ക് കൂടുന്നതും അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറയാത്തതും കണക്കിലെടുത്താണ് തല്ക്കാലം നിരക്കില്‍ മാറ്റംവരുത്തേണ്ടെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ഉള്‍പ്പെടുന്ന ആറംഗ ധനനയ സമിതി തീരുമാനിച്ചത്.
നോട്ട് നിരോധനം ഒരുവര്‍ഷം പിന്നിട്ടതിനുശേഷം നടക്കുന്ന ആദ്യ അവലോകന യോഗമാണിത്. ഇക്കാര്യം പരിഗണിച്ച് നിരക്ക് കുറയ്ക്കുന്നതിന് കേന്ദ്ര സര്‍ക്കാരില്‍നിന്ന് സമ്മര്‍ദമുണ്ടായിരുന്നു.