EBM News Malayalam

റായീസിന്‍റെ വിതരണക്കാരിലൊരാള്‍ക്ക് ശിവസേനയുടെ ഭീഷണി

ഷാരൂഖാന്‍റെ പുതിയ ചിത്രം റായീസിന്‍റെ വിതരണക്കാരിലൊരാള്‍ക്ക് ശിവസേനയുടെ ഭീഷണിക്കത്ത്.  ചിത്രത്തിന്‍റെ വിതരണക്കാരിലൊരാളായ മുംബൈ സ്വദേശി അക്ഷയ് റാതിയാണ് ഹിന്ദിയിലെഴുതിയ ഭീഷണിക്കത്തിന്‍റെ ചിത്രങ്ങളടക്കം ട്വിറ്റര്‍ വഴി ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെയുടെയും, മകനും യുവസേന നേതാവുമായ ആദിത്യ താക്കറെയുടെയും, ചണ്ഡിഗഡ് മുഖ്യമന്ത്രി രമണ്‍ സിങ്ങിന്റെയും ശ്രദ്ധയില്‍ പെടുത്തിയത്. പാകിസ്ഥാനില്‍ നിന്നുള്ള അഭിനേത്രി മഹിറ ഖാന്‍ ചിത്രത്തില്‍ അഭിനയിക്കുന്നതാണ് ഭീഷണിക്കു കാരണം. ചണ്ഡിഗഡ് മുഖ്യമന്ത്രി രമണ്‍ സിങ്ങിനോടും ഷാരൂഖ് ആരാധകരോടും ഇയാള്‍ സഹായം ആവശ്യപ്പെടുകയും ചെയ്തു. ആരുടെയും പേരെടുത്തു പറയാത്ത കത്തില്‍ ചിത്രത്തിന്‍റെ റിലീസ് തടയണമെന്നാണ് ആവശ്യപ്പെടുന്നത്.മറ്റാര്‍ക്കും ഇത്തരത്തില്‍ ഭീഷണി കത്ത് ലഭിച്ചതായി അറിവില്ല. രാഹുല്‍ ധോലക്യ സംവിധാനം ചെയ്ത റായീസ് ജനുവരി 25 ന് തിയറ്ററുകളിലെത്തും.

Comments are closed, but trackbacks and pingbacks are open.