റവന്യൂമന്ത്രിക്കെതിരെ വിമര്‍ശനശരവുമായി രമേശ് ചെന്നിത്തല രംഗത്ത്
തിരുവനന്തപുരം: റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനെതിരെ വിമര്‍ശനശരവുമായി രമേശ് ചെന്നിത്തല രംഗത്ത്.വകുപ്പ് സെക്രട്ടറിയെ പോലും നിയന്ത്രിക്കാന്‍ സാധിക്കാത്ത റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനോട് സഹതാപം തോന്നുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇങ്ങനെ മന്ത്രി സഭയില്‍ തുടരണമോ എന്ന് റവന്യൂ മന്ത്രി ആലോചിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറക്കാനുള്ള നീക്കം ചെറുക്കും. ഡിസംബര്‍ ആറിന് യു.ഡി.എഫ് പ്രതിനിധി സംഘം കുറിഞ്ഞി ഉദ്യാനം സന്ദര്‍ശിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസുമായി കൂട്ടായ്മ വേണമെന്ന സി.പി.ഐ നിലപാട് ദേശീയ തലത്തില്‍ ശരിയാണ്. എന്നാല്‍ സംസ്ഥാന തലത്തില്‍ അത്തരം ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. മുന്നണി വിപുലീകരണത്തെ കുറിച്ച് നിലവില്‍ ആലോചനയില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.