രൂപയുടെ മൂല്യം ഇടിയുന്നു
മുംബൈ: ഡോളറുമായുള്ള വിനിമയത്തില്‍ വാരാദ്യം രൂപയ്ക്ക് മൂല്യ നഷ്ടം. ഇന്നലെ രൂപ 10 പൈസ താഴ്ന്ന് 65.11ലാണ് വിനിമയം നടത്തിയത്. വിപണിയില്‍ ഡോളറിന് ആവശ്യകത കൂടിയതാണ് രൂപയ്ക്കു തിരിച്ചടിയായത്. വാരാന്ത്യം രാജ്യത്തിന്റെ റേറ്റിങ് ഉയര്‍ന്നതിനാല്‍ 31 പൈസ നേട്ടത്തില്‍ 65.01ലായിരുന്നു വിനിമയം അവസാനിപ്പിച്ചത്. എന്നാല്‍ വാരാദ്യം വിദേശബാങ്കുകളും ഇറക്കുമതിക്കാരും വിപണിയില്‍ ഡോളറിനായി നിലകൊള്ളുകയായിരുന്നു.
പ്രാദേശിക വിപണിയില്‍ സ്വര്‍ണം വിലവ്യത്യാസമില്ലതെ തുടര്‍ന്നതും ഓഹരി വിപണികളുടെ തണുപ്പന്‍ മട്ടും രൂപയുടെ വിനിമയത്തെ ബാധിച്ചു. കഴിഞ്ഞ ഒരാഴ്ചയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് രൂപയിപ്പോള്. കഴിഞ്ഞ 13ന് 65.42 ആയിരുന്നു രൂപയുടെ വിനിമയ മൂല്യം. മറ്റു രാജ്യങ്ങളുടെ കറന്‍സികള്‍ ഡോളറുമായുള്ള വിനിമയത്തില്‍ നിറം മങ്ങിയതും രൂപയ്ക്ക് തിരിച്ചടിയായി.