EBM News Malayalam

രാഷ്ട്രീയ പാര്‍ട്ടികളുടെ ആദായ നികുതിയിളവ് ശരിവച്ച് സുപ്രീം കോടതി

ന്യുഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു നല്‍കുന്ന നികുതിയിളവ് അസ്വഭാവികമല്ല. അത് നിയമവിരുദ്ധമോ ഭരണഘടനാ വിരുദ്ധമോ അല്ലെന്ന് നികുതിയിളവ് ശരിവച്ചുകൊണ്ട് കോടതി വ്യക്തമാക്കി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആദായ നികുതി ഇളവ് നല്‍കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്.  രാഷ്ട്രീയ കക്ഷികള്‍ക്കുള്ള നികുതിയിളവ് വ്യവസ്ഥ ചെയ്യുന്ന ആദായ നികുതി വകുപ്പിലെ 13(എ) വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മനോഹര്‍ലാല്‍ ശര്‍മ്മ എന്നയാളാണ് കോടതിയെ സമീപിച്ചത്. ജനപ്രാതിനിധ്യ നിയമത്തിന്‍റെ സാധുതയും ഹര്‍ജിയില്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഹര്‍ജിയിലെ വാദങ്ങള്‍ കോടതി തള്ളുകയായിരുന്നു. അസാധുവാക്കിയ 1000, 500 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ വരുമാന നികുതിയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. രാഷ്ട്രീയ കക്ഷികളുടെ പേരിലുള്ള അക്കൗണ്ടുകള്‍ക്കാണ് ഈ ഇളവ്. നിശ്ചിത തുകയില്‍ കൂടുതല്‍ അസാധു നോട്ടുകള്‍ അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്ന പൊതുജനങ്ങളില്‍ നിന്ന് നികുതി ഈടാക്കുന്നുമുണ്ട്.

Comments are closed, but trackbacks and pingbacks are open.