രാത്രിയില്‍ കഴിക്കാന്‍ പാടില്ലാത്ത ചില ആഹാരങ്ങള്‍
ആരോഗ്യത്തിനു വളരെ നല്ലതാണ് എങ്കിലും ചില കാര്യങ്ങള്‍ സമയം തെറ്റിക്കഴിക്കുന്നതു ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും. അങ്ങനെയുള്ള ചില ആഹാരങ്ങള്‍ തിരിച്ചറിയാം.
*ആരോഗ്യത്തിനു വളരെ നല്ലതാണു തൈര്. എന്നാല്‍ രാത്രിയില്‍ തൈരും മോരും കഴിക്കുന്നതു ദഹനപ്രശ്നങ്ങള്‍ സൃഷ്ടിക്കും. ശരീരത്തില്‍ ചൂടു വര്‍ധിപ്പിക്കുന്നതോടൊപ്പം അസിഡിറ്റിക്കും കാരണമാകും. ചുമ, കഫം, ജലദോഷം എന്നിവയ്ക്ക് കാരണമാകും.
*ആപ്പിള്‍ ഉപയോഗിക്കുന്നതു വളരെ ഗുണകരമാണ്. എന്നാല്‍ രാത്രികാലത്ത്അത്താഴത്തിനു ശേഷം ആപ്പിള്‍ കഴിക്കുന്നത് ഏറെ ദോഷം ചെയ്യും. ആപ്പിളിലെ ഓര്‍ഗാനിക് ആസിഡ് ധാരാളം അടങ്ങിട്ടുള്ളതിനാല്‍ ഇത് ആമാശയത്തിലെ അമ്ലം ഉയരാന്‍ ഇടയാക്കും.
*രാത്രിയില്‍ കിടക്കുന്നതിനു മുമ്പ് വാഴപ്പഴം കഴിക്കുന്നതും അത്ര ശരിയല്ല. ഇതു ചുമയ്ക്കും ജലദോഷത്തിനും കാരണമാകും. മാത്രമല്ല വയറ്റിലെ അസ്വസ്ഥതകളിലേയ്ക്കും ഇതു നയിക്കും. ഉറക്കവും നഷ്ടപ്പെടാം.
Comments are closed, but trackbacks and pingbacks are open.