EBM News Malayalam

രണ്ടാഴ്ചയ്ക്കിടയില്‍ ഏറ്റവും വലിയ നേട്ടത്തോടെ ഓഹരി വിപണി വ്യാപാരം അവസാനിപ്പിച്ചു

1,692

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. രണ്ടാഴ്ചയ്ക്കിടയിലെ ഏറ്റവും വലിയ നേട്ടം സ്വന്തമാക്കിയാണ് ഓഹരിവിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സ് 416 പോയിന്റുയര്‍ന്ന് 35,322ല്‍ വ്യാപാരം അവസാനിപ്പിച്ചു. ദേശീയ ഓഹരിസൂചികയായ നിഫ്റ്റി 121 പോയിന്റിന്റെ നേട്ടം രേഖപ്പെടുത്തി 10,736 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ത്യയുടെ ജിഡിപി ഡാറ്റ പുറത്തുവരാനിരിക്കുന്ന സാഹചര്യത്തില്‍ വിപണിക്കുണ്ടായ ഉണര്‍വിനെ പോസിറ്റീവായിട്ടാണ് വിദഗ്ദ്ധര്‍ നോക്കിക്കാണുന്നത്.

Leave A Reply

Your email address will not be published.