EBM News Malayalam

രണ്ടാമൂഴം വൈകാതെ സിനിമയാകും മോഹന്‍ലാല്‍

എം ടി യുടെ എക്കാലത്തേയും മികച്ച കൃതികളിലൊന്നായ ‘രണ്ടാമൂഴം’ വൈകാതെ സിനിമയാക്കുമെന്ന് മോഹന്‍ലാല്‍ അറിയിച്ചു. എംടി തിരക്കഥയെഴുതി പൂര്‍ത്തിയാക്കിയെന്നും രണ്ടാമൂഴം രണ്ട് സിനിമകളായിട്ടാണ് ഇറങ്ങുന്നതെന്നും ഒരു അഭിമുഖത്തില്‍ മോഹന്‍ലാല്‍ തന്നെയാണ് വ്യക്തമാക്കിയത്.  അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നതിനാല്‍ 600 കോടിയോളം രൂപ ചിത്രത്തിന് ചെലവു വരുമെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കുള്ള ചിത്രമായിരിക്കും ഇതെന്നും മോഹാന്‍ലാല്‍ വ്യക്തമാക്കി.

Comments are closed, but trackbacks and pingbacks are open.