രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തിന് മൂന്ന് വിക്കറ്റ് നഷ്ടം
സൂറത്ത്: രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ വിദര്‍ഭക്കെതിരെ നഷ്ടമായി. മൂന്നാം ദിനം രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച കേരളത്തിന് രോഹന് പ്രേമിന്റെ (29) വിക്കറ്റാണ് നഷ്ടമായത്. സ്കോര്‍ 71ല്‍ നില്‍ക്കെ കരണ്‍ ശര്‍മയാണ് രോഹനെ പുറത്താക്കിയത്. ജലജ് സക്സേന(30), സഞ്ജു സാസംസണ്‍(16) എന്നിവരാണ് ക്രീസില്‍. ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ കേരളം 94 റണ്‍സെടുത്തിട്ടുണ്ട്. ആദ്യം ബാറ്റ് ചെയ്ത വിദര്‍ഭ 246 റണ്‍സെടുത്തിരുന്നു.