രഞ്ജി ട്രോഫി: കേരളത്തിന് നിര്‍ണായക ഒന്നാം ഇന്നിങ്സ് ലീഡ്
ഹരിയാനക്കെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് നിര്‍ണായക ഒന്നാം ഇന്നിങ്സ് ലീഡ്. രോഹന്‍പ്രേം 93 റണ്‍സെടുത്ത് പുറത്തായി. മികച്ച പ്രകടനം പുറത്തെടുത്ത നൈറ്റ് വാച്ച്മാന് ബേസില്‍ തമ്പി 60 റണ്‍സെടുത്തു. ഇരുവരും തമ്മിലുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ട് കേരളത്തെ ഒന്നാം ഇന്നിങ്സ് ലീഡിലേക്ക് നയിച്ചു. നായകന് സച്ചിന് ബേബി റണ്‍സൊന്നുമെടുക്കാതെ പുറത്തായി. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ കേരളത്തിന്റെ ലീഡ് 100 റണ്‍സ് കടന്നിട്ടുണ്ട്.