EBM News Malayalam

യു.എ.ഇയിലേക്കുള്ള ഇന്ത്യക്കാരുടെ തിരിച്ചു പോക്ക് അനിശ്​ചിതത്വത്തിൽ

ദുബായ് : ഇന്ത്യക്കാരുടെ യാത്രാവിലക്ക്​ യു.എ.ഇ അനിശ്​ചിതമായി നീട്ടി. കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ തുടക്കത്തിൽ മേയ്​ 4 വരെയും പിന്നീട്​ മേയ്​ 14 വരെയും യുഎഇ ഇൻഡ്യയിൽ നിന്നുള്ള യാത്രയ്ക്കാർക്ക് വിലക്കേർപ്പെടുത്തിയി രുന്നു.എന്നാൽ ഇൻഡ്യയിൽ കോവിഡ് വ്യാപനം രൂക്ഷമായതിന്റെ സാഹചര്യത്തിൽ യുഎഇ ഇന്ത്യക്കാരുടെ യാത്രാവിലക്ക്​ അനിശ്​ചിതമായി നീട്ടുന്നതായി ദേശീയ ദുരന്ത നിവാരണ സമിതിയും സിവിൽ ​ഏവിയേഷനും അറിയിച്ചു.

ഷിബു കൂട്ടുംവതുക്കൾ

Comments are closed.