EBM News Malayalam

യമഹ വൈസെഡ്എഫ്-ആർ15വി3.0 സ്പോർട്സ് പതിപ്പ് ഈ വർഷം അവസാനത്തോടെ

പുതിയ യമഹ വൈസെഡ്എഫ്-ആർ15വി3.0 സ്പോർട്സ് പതിപ്പ് അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്നു. യൂറോപ്പ്യൻ മോഡലായ ആർ 125-ൽ നിന്നും കടമെടുത്തുള്ള ഡിസൈനാണ് ഈ പുത്തൻ മോഡലിന് നൽകിയിരിക്കുന്നത്. മുൻഭാഗത്ത് ഫെയറിംഗുകൾ നൽകി ഒരു അഗ്രസീവ് ലുക്ക് കൈവരുത്തുവാൻ ശ്രമം നടത്തിയിട്ടുണ്ട്. മുൻഭാഗത്ത് അപ്സൈഡ് ഡൗൺ ഫോർക്കുകളാണുള്ളത്. കൂടാതെ ആർ15വി2.0 മോഡലിലുള്ള അലൂമിനിയം സ്വിങ്ആം അതെപടി നിലനിറുത്തുകയും ചെയ്തിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ വിപണിയിലെത്തിക്കാനുള്ള തിടുക്കത്തിലാണ് കമ്പനിയും.

20ബിഎച്ച്പിയും 18എൻഎം ടോർക്കും നൽകുന്ന 155സിസി ഫ്യുവൽ ഇൻഞ്ചെക്റ്റഡ് എൻജിനാണ് ഈ ആർവി15വി3.0 ബൈക്കിന് കരുത്തേകുന്നത്. യമഹയുടെ എൻ‌മാക്സ് സ്കൂട്ടറിൽ നിന്നും കടമെടുത്തിട്ടുള്ള ഈ എൻജിനിൽ 6 സ്പീഡ് ട്രാൻസ്മിഷനാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ബൈക്കിന് നല്ല സ്റ്റബിലിറ്റി നൽകുന്ന യമഹയുടെ പ്രശസ്ത ഡെൽറ്റബോക്സ് ഫ്രെയിമാണ് വി3.0പതിപ്പിൽ ഉപയോഗിച്ചിരിക്കുന്നത്. എൽഇഡി ഹെഡ്‌ലാമ്പ്, വലുപ്പമേറിയ എയർ ഇൻടേക്ക്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയാണ് ഈ ബൈക്കിന്‍റെ പ്രധാനപ്പെട്ട സവിശേഷതകൾ. ബ്രേക്ക് സംബന്ധിച്ച കാര്യങ്ങൾക്ക് മുന്നിലും പിന്നിലുമായി ഡിസ്ക് ബ്രേക്കുകളാണ് നൽകിയിരിക്കുന്നത്. മാത്രമല്ല സുരക്ഷ കണക്കിലെടുത്ത് ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റവും നൽകിയിട്ടുണ്ട്. റേസിംഗ് ബ്ലൂ, ഗ്രെ/റെഡ്/വൈറ്റ് എന്നീ കോബിനേഷനുകളിലാണ് ഈ ബൈക്ക് അവതരിക്കുന്നത്.

Comments are closed, but trackbacks and pingbacks are open.