EBM News Malayalam

മോട്ടോർ വാഹന രജിസ്ട്രേഷന്‍,ഡ്രൈവിങ് ലൈസൻസ് ഫീസും കൂട്ടിയ നടപടി ഉടൻ പിൻവലിക്കണം; വി.എം.സുധീരൻ

തിരുവനന്തപുരം: മോട്ടോർ വാഹന രജിസ്ട്രേഷനും ഡ്രൈവിങ് ലൈസൻസ് ഫീസും കുത്തനെ കൂട്ടിയ നടപടി കേന്ദ്രസർക്കാർ ഉടൻ പിൻവലിക്കണമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ വി.എം.സുധീരൻ ആവശ്യപ്പെട്ടു. നോട്ട് അസാധുവാക്കലിനെ തുടർന്ന് നട്ടം തിരിയുന്ന ജനങ്ങളെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുന്നതാണ് മോദി സർക്കാരിന്‍റെ തീരുമാനമെന്നും സുധീരൻ ആരോപിച്ചു. ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാനും പുതുക്കാനുമുള്ള നിരക്ക് 40 രൂപയിൽ നിന്നും 200 രൂപയാക്കി. 30 രൂപയായിരുന്ന ലേണേഴ്സ് ലൈസൻസ് ഫീസ് 100 രൂപയും അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റിന് 500 രൂപയിൽ നിന്നും 1,000 രൂപയുമായി ഉയർത്തി. വാഹന രജിസ്ട്രേഷൻ നിരക്ക് പത്തിരട്ടി വരെയാണ് കൂട്ടിയത്. ഒർജിനൽ ലൈസൻസ് നഷ്ടപെട്ടാൽ ഡ്യൂപ്ലിക്കേറ്റ് ലൈസൻസിന് 5,000 രൂപ നൽകണം. ഡ്രൈവിംഗ് സ്കൂളുകളുടെ ലൈസൻസ് ഫീസ് 2,500 ൽ നിന്നും 10,000 ആയി വർദ്ധിപ്പിച്ചു. ഇവയ്ക്ക് പുറമേ സംസ്ഥാനങ്ങൾ ചുമത്തുന്ന സെസും മറ്റും കൂടിയാവുമ്പോൾ തുക വീണ്ടും കൂടും.

Comments are closed, but trackbacks and pingbacks are open.