EBM News Malayalam

മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ഇനി ബുദ്ധിമുട്ടില്ല , ഒ ടി പി വഴി വീട്ടിലിരുന്ന് വെരിഫിക്കേഷന്‍ ചെയ്യാനുള്ള പുതിയ സംവിധാനത്തിന് അനുമതി

ന്യൂഡല്‍ഹി: മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ഇനി സ്റ്റോറുകളില്‍ കയറിയിറങ്ങേണ്ടതില്ല. വീട്ടിലിരുന്ന് ഒ ടി പി (വണ്‍ ടൈം പാസ്വേഡ് ) വഴി വെരിഫിക്കേഷന്‍ ചെയ്യാനുള്ള പുതിയ സംവിധാനത്തിന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു ഐ ഡി എ ഐ ) അംഗീകാരം നല്‍കി. ഇത് പ്രകാരം ഡിസംബര്‍ ഒന്ന് മുതല്‍ ഇത് പ്രബാല്യത്തില്‍ വരും.
മൊബൈല്‍ ടെലികോം ഓപ്പറേറ്റര്‍മാരുടെ രൂപരേഖ അംഗീകരിക്കുകയായിരുന്നുവെന്ന് യു ഐ ഡി എ ഐ, സി ഇ ഒ അജയ് ഭൂഷന്‍ പാണ്ഡെ പറഞ്ഞു. ആധാര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതിന് കഴിഞ്ഞ മാസം മൂന്ന് വഴികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇത് കൂടാതെയാണ് ടെലികോം ഓപ്പറേറ്റേഴ്സ് പുതിയ മാര്‍ഗ രേഖയുമായി യു ഐ ഡി എ ഐയെ സമീപിച്ചത്.

പുതിയ സംവിധാനം ആപ്പ് വഴിയോ ഐ വി ആര്‍ എസ് (വോയ്സ് കോള്‍ ) വഴിയോ ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. അതേസമയം പഴയ രീതിയില്‍ ആധാര്‍ ബന്ധിപ്പിക്കുന്ന സംവിധാനം തുടരുന്നതായിരിക്കും.

Leave A Reply

Your email address will not be published.