EBM News Malayalam

മോഹൻലാല്‍ വീണ്ടും തെലുങ്കു ചിത്രത്തില്‍

ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന തെലുങ്കു ചിത്രത്തില്‍ അഭിനയിക്കാൻ ഒരുങ്ങുകയാണ് മോഹൻലാല്‍. പവൻ കല്യാണാണ് ചിത്രത്തിലെ നായകൻ. മലയാള നടി കീർത്തി സുരേഷ് നായികയാവുന്ന ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട വേഷത്തിലാണ് ലാലിനെ പരിഗണിക്കുന്നതെന്ന് അറിയുന്നു. എന്നാൽ വാർത്തക്ക് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഈ പ്രോജക്ട് നടക്കുകയാണെങ്കിൽ ദക്ഷിണേന്ത്യൻ സിനിമയിലെ രണ്ട് സൂപ്പർ താരങ്ങൾ ഒന്നിക്കുന്ന ചിത്രമായിരിക്കും അത്.

Comments are closed, but trackbacks and pingbacks are open.