മേഘാലയയില്‍ 4.7 തീവ്രതയില്‍ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്
ഷില്ലോങ്: വടക്കുകിഴക്കന്‍ സംസ്ഥാനമായ മേഘാലയയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെ അനുഭവപ്പെട്ടത്. രാവിലെ എട്ടുമണിയോടെ ഏതാനും സെക്കന്റുകള്‍ നീണ്ട ഭൂചലനം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് ഒമ്പതുമണിയോടെ തീവ്രതയേറിയ ചലനം ഉണ്ടാവുകയായിരുന്നു.ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇൗസ്റ്റ് ഗാരോ ഹില്‍ ജില്ലയിലെ മലമ്ബ്രദേശത്ത് 60 കിലോ മീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെപ്രഭവകേന്ദ്രമെന്ന് റീജണല്‍ സീസ്മോളജിക്കല്‍ സെന്റര്‍ അധികൃതര്‍ അറിയിച്ചു.