മൂടല്‍ മഞ്ഞും അന്തരീക്ഷ മലിനീകരണവും ലങ്കയ്ക്ക് തിരിച്ചടിയാകുന്നു
ന്യൂഡല്‍ഹി: തലസ്ഥാന നഗരിയില്‍ തുടരുന്ന മൂടല്‍ മഞ്ഞും അന്തരീക്ഷ മലിനീകരണവും കാരണം രണ്ടാം ദിനത്തിന് പിന്നാലെ ലങ്കന്‍ താരങ്ങള്‍ വീണ്ടും മാസ്കുകള്‍ അണിഞ്ഞു.
രണ്ടാം ഇന്നിങ്സില്‍ ഫീല്‍ഡിങ്ങിനിറങ്ങിയ ലങ്കന്‍ പടയില്‍ നിന്നും സുരങ്ക ലക്മല്‍ ഗ്രൗണ്ടില്‍ ചര്‍ദ്ദിക്കുകയും കളിക്കാനാവാതെ പവലിയനിലേക്ക് പോവുകയും ചെയ്തു.
ലങ്കക്ക് വേണ്ടി 164 റണ്‍സെടുത്ത ദിനേഷ് ചണ്ഡിമല്‍ ബാറ്റ് ചെയ്യുേമ്ബാള്‍ മാസ്ക് ധരിച്ചിരുന്നില്ലെങ്കിലും ഫീല്‍ഡിങ്ങിന് മാസ്കണിഞ്ഞാണ് എത്തിയത്. വിക്കറ്റ് കീപ്പര്‍ ഡിക്വെല്ലയാണ് ഇത് വരെ മലിനീകരണം പ്രതിരോധിക്കാന്‍ മാസ്ക് ധരിക്കാത്ത ലങ്കന്‍ താരം.
ഒന്നാം ഇന്നിങ്സില്‍ ശ്വാസോച്ഛാസത്തിന് തടസ്സമുണ്ടെന്ന് കാട്ടി ലങ്കന്‍ താരങ്ങള്‍ പരാതിപ്പെട്ടതിനാല്‍ കളി പല തവണ തടസ്സപ്പെട്ടിരുന്നു. മൂന്നാം ദിനം ഇന്ത്യന്‍ താരങ്ങളും മാസ്കുകള്‍ ധരിച്ചാണ് ഗ്രൗണ്ടിലെത്തിയത്.
അന്തരീക്ഷ മലിനീകരണം നേരിടുന്ന ഡല്‍ഹിയില്‍ കാലാവസ്ഥ പരിഗണിച്ചായിരിക്കും ഭാവിയില്‍ മാച്ചുകള്‍ സംഘടിപ്പിക്കുകയെന്ന് ബി.സി.സി.െഎ പറഞ്ഞു.
നമ്മുടെ രാജ്യത്ത് നടക്കുന്ന ഒരു മാച്ചില്‍ അന്തരീക്ഷ മലിനീകരണം മൂലം മാസ്കുകള്‍ അണിഞ്ഞ് താരങ്ങള്‍ ഗ്രൗണ്ടിലെത്തേണ്ട അവസ്ഥ ലജ്ജാവഹമാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രതികരിച്ചു.