EBM News Malayalam

മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി ലാലു പ്രസാദ്‌ യാദവിന്‍റെ ഇ​സ​ഡ്​ പ്ല​സ്​ സു​ര​ക്ഷാവലയം പിന്‍വലിച്ച് കേ​ന്ദ്രം

ന്യൂ​ഡ​ല്‍​ഹി: മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യും ബി​ഹാ​ര്‍ മു​ന്‍​മു​ഖ്യ​മ​ന്ത്രി​യു​മാ​യ ലാ​ലു പ്ര​സാ​ദ്​ യാ​ദ​വി​​െന്‍റ എ​ന്‍.​എ​സ്.​ജി ക​മാ​ന്‍​ഡോ​ക​ളു​ടെ ഇ​സ​ഡ്​ പ്ല​സ്​- വി.​െ​എ.​പി സു​ര​ക്ഷാ സം​ര​ക്ഷ​ണ​വ​ല​യം കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ എ​ടു​ത്തു​​ക​ള​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന്​ ഇ​നി മു​ത​ല്‍ ഇ​സ​ഡ്​ ത​ല​ത്തി​ലു​ള്ള കേ​ന്ദ്ര റി​സ​ര്‍​വ്​ പൊ​ലീ​സി​​െന്‍റ സാ​യു​ധ​ക​മാ​ന്‍​ഡോ​ക​ളു​ടെ സം​ര​ക്ഷ​ണം മാ​ത്ര​മേ ല​ഭി​ക്കൂ.ജെ.​ഡി(​യു) വി​ല്‍ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ്​ കു​മാ​റി​​െന്‍റ എ​തി​രാ​ളി​യാ​യി​രു​ന്ന ജി​ത​ന്‍ റാം ​മാ​ഞ്ചി​യു​ടെ ഇ​സ​ഡ്​ പ്ല​സ്​ സു​ര​ക്ഷാ​സം​ര​ക്ഷ​ണ​വും എ​ടു​ത്തു​മാ​റ്റി. ഇൗ ​മു​ന്‍ മു​ഖ്യ​മ​ന്ത്രി​ക്കാ​വ​െ​ട്ട ഇ​നി മു​ത​ല്‍ സം​സ്ഥാ​ന പൊ​ലീ​സ്​ സം​ര​ക്ഷ​ണം ഉ​ണ്ടാ​വും. ഒ​പ്പം കേ​ന്ദ്ര ഖ​നി-​ക​ല്‍​ക്ക​രി സ​ഹ​മ​ന്ത്രി ഹ​രി​ഭാ​യ്​ പി. ​ചൗ​ധ​രി​യു​ടെ ഇ​സ​ഡ്​ ത​ല​ത്തി​ലു​ള്ള സം​ര​ക്ഷ​ണം വൈ ​പ്ല​സാ​യും കേ​ന്ദ്രം കു​റ​ച്ചു.ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ഴാ​ണ്​ സു​ര​ക്ഷ​സം​വി​ധാ​നം ഇ​സ​ഡ്​ ത​ല​ത്തി​ലാ​ക്കി​യ​ത്. ത​ന്നെ വി​ര​ട്ടാ​നാ​ണ്​ സു​ര​ക്ഷ​സം​വി​ധാ​ന​ത്തി​ല്‍ കു​റ​വ്​ വ​രു​ത്തി​യ​തെ​ന്ന്​ ലാ​ലു പ​രി​ഹ​സി​ച്ചു.

Leave A Reply

Your email address will not be published.