മുസ്ലിം രാജ്യങ്ങളില്‍ നിന്നുളളവര്‍ക്കു യാത്രാവിലക്ക് : ട്രംപിന് പിന്തുണയുമായി സുപ്രീം കോടതി
വാഷിഗ്ടണ്‍: ആറ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുളളവര്‍ക്കു യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവിന് അമേരിക്കന്‍ സുപ്രീം കോടതിയുടെ പൂര്‍ണ അംഗീകാരം. ഇതോടെ ഛാഡ്, ഇറാന്, ലിബിയ, സൊമാലിയ, സിറിയ, യെമന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്ക്കാണ് വിലക്ക് ബാധകമാകുക. എന്നാല്‍ നിയമക്കുരുക്കുകള്‍ തുടരും.
നേരത്തെ ട്രംപിന്റെ ഈ നടപടിക്കെതിരെ കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവാണ് സുപ്രീം കോടതിയില്‍ അസാധുവായത്. ഇതിന് പുറമെ ബെഞ്ചിലെ ഏഴു ജഡ്ജിമാരും കീഴ്ക്കോടതികളുടെ നിരോധന ഉത്തരവ് എടുത്തുകളയണമെന്ന വൈറ്റ് ഹൗസ് ആവശ്യം അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജസ്റ്റീസ് റൂത്ത് ബാഡര്‍ ഗിന്സ്ബെര്ഗ്, സോണിയ സോറ്റോമേയര് എന്നിവര്‍ യാത്രാനിരോധനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സാന്‍ഫ്രാന്‍സിസ്കോ, കാലിഫോര്‍ണിയ, റിച്ചമണ്ട, വിര്‍ജീനിയ എന്നിവിടങ്ങളിലെ ഫെഡറല്‍ കേടതികളും ഈ വിഷയത്തില്‍ കൂടുതല്‍ വാദങ്ങള്‍ ഈ ആഴ്ച തന്നെ കേള്‍ക്കും.
ജനുവരിയിലാണ് ഏഴു മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ആദ്യ യാത്രവിലക്ക് പ്രഖ്യാപിച്ചത്. പിന്നീട് മാര്‍ച്ചില്‍ പുതിയ ഉത്തരവ് ഇറക്കുകയായിരുന്നു. ആ ഉത്തരവില്‍ ഇറാക്കിന് മേല്‍ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചിരുന്നു. സെപ്റ്റംബറില്‍ ഇത് പുതുക്കി മൂന്നു രാജ്യങ്ങളിലുള്ളവര്‍ക്കു കൂടി യുഎസില്‍ പ്രവേശിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി ട്രംപ് വീണ്ടും ഉത്തരവിറക്കി.