EBM News Malayalam

മുല്ലപ്പെരിയാര്‍ പാര്‍ക്കിംഗ് വിഷയത്തില്‍ തത്സ്ഥിതി തുടരാമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാമില്‍ കേരളം മുല്ലപ്പെരിയാറില്‍ കേരളം പാര്‍ക്കിംഗ് ഗ്രൗണ്ട് പണിയുന്നതുമായി ബന്ധപ്പെട്ട കേസില്‍ തത്സ്ഥിതി തുടരാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. കേരളം ഇതുവരെ നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അംഗീകരിച്ച കോടതി,​ പുതിയ നിര്‍മാണങ്ങള്‍ നടത്തരുതെന്നും നിര്‍ദ്ദേശിച്ചു. അണക്കെട്ടിന്‍റെ പരിധിക്കുള്ളിലാണ് ഗ്രൗണ്ട് പണിയുന്നതെന്നും പാട്ടത്തിന് നല്‍കിയ സ്ഥലം കേരളം കൈയേറിയെന്നും ആരോപിച്ചാണ് തമിഴ്നാട് സുപ്രീം കോടതിയെ സമീപിച്ചത്. പാര്‍ക്കിംഗ് മേഖല നിര്‍മ്മിച്ചാല്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയുമെന്നും അതിനാല്‍ തമിഴ്നാടിന് ലഭിക്കുന്ന വെള്ളത്തിന്റെ അളവ് കുറയുമെന്നും തമിഴ്നാട് പറയുന്നു. കോടതി ഇടപെട്ട് പാര്‍ക്കിംഗ് നിര്‍മ്മാണം നിര്‍ത്തിവയ്പ്പിക്കണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടിരുന്നു.

Leave A Reply

Your email address will not be published.