മുലായം സിങ് യാദവിന് ലോക്ദളിന്റെ ചിഹ്നവും ദേശീയ അധ്യക്ഷപദവിയും വാഗ്ദാനം നല്കി സുനില്‍ സിങ്
ലക്നൗ: സമാജ്വാദി പാര്‍ട്ടിയുടെ “സൈക്കിള്‍” ചിഹ്നം തെരഞ്ഞെടുപ്പു കമ്മിഷന് മരവിപ്പിച്ചാല്‍ മുലായം സിങ് യാദവിന് ലോക്ദളിന്റെ ചിഹ്നവും ദേശീയ അധ്യക്ഷപദവിയും വാഗ്ദാനം ചെയ്ത് ലോക്ദള്‍ ദേശീയ അധ്യക്ഷന്‍ സുനില്‍ സിംഗ്. ലോക്ദളിന്റെ ചിഹ്നവും അധ്യക്ഷപദവിയും നേതാജി(മുലായം)യ്ക്കു വച്ചുനീട്ടുകയാണെന്നും അദ്ദേഹത്തോടൊപ്പം തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയാറാണെന്നും സുനില്‍ സിങ് പറഞ്ഞു. മുലായത്തെ കണ്ട് തങ്ങളുടെ ചിഹ്നത്തില്‍ മത്സരിക്കാനുള്ള വാഗ്ദാനം മുന്നോട്ടുവച്ചിട്ടുണ്ടെന്നും സുനില്‍ സിങ് പറഞ്ഞു. സോഷ്യലിസ്റ്റ് നേതാവ് ചരണ്‍ സിങ് 1980ല്‍ സ്ഥാപിച്ച ലോക്ദള്‍ തെരഞ്ഞെടുപ്പു കമ്മിഷന്റെ രേഖകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള, അംഗീകാരമില്ലാത്ത പാര്‍ട്ടിയാണെന്നും മുലായം പാര്‍ട്ടിയുടെ സ്ഥാപക അംഗങ്ങളിലൊരാളാണെന്നും സുനില്‍ സിങ് മാധ്യമങ്ങളോടു പറഞ്ഞു. തെരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനം വരാനിരിക്കെ ചിഹ്നത്തെച്ചൊല്ലി സമാജ്വാദി പാര്‍ട്ടിയിലെ ഇരുവിഭാഗങ്ങളിലും ചര്‍ച്ച ചൂടുപിടിച്ചിരിക്കുമ്പോഴാണ് ലോക്ദളിന്റെ നീക്കം.
Comments are closed, but trackbacks and pingbacks are open.