EBM News Malayalam

മുഖത്തിന് നിറം നല്‍കാന്‍ കടലമാവ്

മുഖത്തിന് നിറം നല്‍കുന്ന, മുഖത്തെ കറുത്ത പുള്ളികള്‍ മാറ്റാന്‍ സഹായിക്കുന്ന നല്ലൊന്നാന്തരം വീട്ടുവൈദ്യങ്ങളുണ്ട്. തികച്ചും നാടന്‍ വഴിയായ കടലമാവ് ഉപയോഗിച്ചു ചെയ്യാവുന്നത്.

കടലമാവിനൊപ്പം തക്കാളിയും ഇവിടെ ഉപയോഗിയ്ക്കുന്നു. നല്ലൊന്നാന്തരം ബ്ലീച്ചിംഗ് ഏജന്റാണ് തക്കാളി. മുഖത്തിന് നിറം നല്‍കാനും മുഖത്തെ കറുത്ത കുത്തുകള്‍ക്കും നല്ലൊരു പരിഹാരമാണിത്.

തക്കാളിയും കടലമാവും ഉപയോഗിച്ചുള്ള ഈ മിശ്രിതം തയ്യാറാക്കാന്‍ ഏറെ എളുപ്പമാണ്. നല്ല പഴുത്ത തക്കാളി മിക്‌സിയില്‍ അരയ്ക്കുക. ഇതില്‍ കടലമാവ് കലര്‍ത്തി നല്ല പോലെ ചേര്‍ത്തിളക്കി പേസ്റ്റാക്കുക. ഇത് മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ ലേശം വെള്ളം ആദ്യം മുഖത്താക്കി പതുക്കെ സ്‌ക്രബ് ചെയ്തു കഴുകാം. മുഖത്തെ കറുത്ത പാടുകളും കുത്തുകളുമെല്ലാം മാറാന്‍ ഇത് ഏറെ നല്ലതാണ്. മുഖത്തിന് നല്ല നിറവും നല്‍കുന്ന ഈ മിശ്രിതം ചര്‍മത്തിന്റെ തിളക്കത്തിനും ചെറുപ്പത്തിനുമെല്ലാം ഏറെ നല്ലതുമാണ്.

കടലമാവ്, മഞ്ഞള്‍പ്പൊടി, തൈര് എന്നിവ കലര്‍ത്തി നല്ലൊരു മിശ്രിതം തയ്യാറാക്കുക. ഇത് മുഖത്തു പുരട്ടി കഴുകിക്കളയാം. ഇതും മുഖത്തിന് നിറം നല്‍കാനും മുഖത്തെ പിഗ്മെന്റേഷനുമെല്ലാം ഏറെ നല്ലതാണ്.

Comments
Loading...