EBM News Malayalam

ഓഹരി വിപണി നേട്ടത്തിലേക്ക് കുതിച്ചു

മുംെബെ: ഓഹരി വിപണി കഴിഞ്ഞ ദിവസത്തെ നഷ്ടങ്ങളില്‍ നിന്ന് നേട്ടത്തിലേക്ക് കുതിച്ചു. സെന്‍സെക്സ് 246.68 പോയിന്റ് ഉയര്‍ന്ന് 38127.08ലും നിഫ്റ്റി 70.5 പോയിന്റ് നേട്ടത്തില്‍ 11,305ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

സിപ്ല, വേദാന്ത, ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്സ്, ഒ.എന്‍.ജി.സി, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, കോള്‍ ഇന്ത്യ, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും യെസ് ബാങ്ക്, ഐ.ഒ.സി, ഗെയില്‍, ടി.സി.എസ്, റിലയന്‍സ്, എന്‍.ടി.പി.സി, സണ്‍ ഫാര്‍മ, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Comments
Loading...