മുംബൈ ആദ്യ ഇന്നിംഗ്സ് ; 173 റണ്‍സിനു ഓള്‍ഔട്ട്
വിനയ് കുമാറിന്റെ ഹാട്രിക്കിനു ശേഷം തകര്‍ച്ചയില്‍ നിന്ന് കരകയറാനാകാതെ ബുദ്ധിമുട്ടിയ മുംബൈയുടെ ആദ്യ ഇന്നിംഗ്സ് 173 റണ്‍സില്‍ അവസാനിച്ചു. 56 ഓവറുകള്‍ ബാറ്റ് ചെയ്ത മുംബൈയ്ക്കായി 75 റണ്‍സുമായി ധവാല്‍ കുല്‍ക്കര്‍ണിയാണ് ടോപ് സ്കോറര്‍ ആയത്. 32 റണ്‍സ് നേടി അഖില്‍ ഹെര്‍വാഡ്കറും മുംബൈയ്ക്കായി മെച്ചപ്പെട്ട ബാറ്റിംഗ് കാഴ്ചവെച്ചു. വിനയ് കുമാര്‍ മത്സരത്തില്‍ ഹാട്രിക്ക് ഉള്‍പ്പെടെ 6 വിക്കറ്റാണ് വീഴ്ത്തിയത്.
അവസാന വിക്കറ്റില്‍ 70 റണ്‍സ് കൂട്ടുകെട്ടാണ് ധവാല്‍ ശിവം മല്ഹോത്രയെക്കൂട്ടുപിടിച്ച് നേടിയത്. അഭിമന്യു മിഥുന്, ശ്രീനാഥ് അരവിന്ദ്(2 വിക്കറ്റ്) , കൃഷ്ണപ്പ ഗൗതം എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.