EBM News Malayalam

മഹാത്മാ ഗാന്ധിയുടെ ചിത്രം നോട്ടുകളിൽ നിന്ന് നീക്കണമെന്ന് അനിൽ വിജ്

ചണ്ഡീഗഡ്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രം ഖാദി ഗ്രാമോദ്യോഗിന്‍റെ കലണ്ടറിൽ നിന്ന്മാറ്റി പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വച്ചതിനെ പിന്തുണച്ച് ഹരിയാന മന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ അനിൽ വിജ് രംഗത്ത്. എപ്പോഴെല്ലാം ഗാന്ധിജിയുടെ ചിത്രം കലണ്ടറിൽ അച്ചടിച്ചിട്ടുണ്ടോ അപ്പോഴെല്ലാം വ്യവസായം താഴോട്ട് പോയിട്ടേയുള്ളൂ. അതുപോലെ ഇന്ത്യയിലെ കറൻസിയിൽ ഗാന്ധിജിയുടെ ചിത്രം വച്ചപ്പോഴെല്ലാം രൂപയുടെ മൂല്യം ഇടിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജിയെക്കാൾ വിപണിമൂല്യമുള്ള നേതാവ് മോദി ആയതിനാൽ ചിത്രം മാറ്റി വച്ചത് നല്ല ആശയമാണെന്ന് വിജ് പറഞ്ഞു. അതിനാൽ ക്രമേണ, ഗാന്ധിജിയുടെ മുഖവും നോട്ടുകളിൽ നിന്ന് നീക്കണമെന്നും വിജ് നിർദേശിച്ചു. മോദിയുടെ ചിത്രം ഖാദിയുമായി ചേർന്നതോടെ ഉൽപന്നങ്ങളിൽ 14 ശതമാനത്തിന്‍റെ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. മഹാത്മാ ഗാന്ധിയുടെ പേരിൽ പേറ്റന്റ് ഉള്ള ഉൽപന്നമല്ല ഖാദി. ഗാന്ധിജിയുടെ പേര് കാരണം ഖാദിയുടെ വിൽപന ഇടിയുകയാണെന്നും ഹരിയാനയിലെ അംബാലയിൽ പൊതുചടങ്ങിൽ സംസാരിക്കവെ അനിൽ വിജ് പറഞ്ഞു.

Comments are closed, but trackbacks and pingbacks are open.