EBM News Malayalam

മമ്മൂട്ടി റീനു മാത്യൂസ് കൂടുകെട്ട് വീണ്ടും

റീനു മാത്യൂസ് വീണ്ടും മമ്മൂട്ടിയോടൊപ്പം അഭിനയിക്കാൻ ഒരുങ്ങുന്നു. സെവൻത് ഡേയ്ക്ക് ശേഷം ശ്യാംധർ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് റീനു അഭിനയിക്കുക എന്നാണ് റിപ്പോർട്ടുകൾ. പ്രെയ്സ് ദ ലോർഡ് എന്ന ചിത്രത്തിലും റീനു മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചിട്ടുണ്ട്. രഞ്ജിത്തിന്‍റെ പുത്തൻപണത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മമ്മൂട്ടി. ഈ ചിത്രം പൂർത്തിയാക്കിയാലുടൻ ശ്യാംധർ ചിത്രത്തിൽ അഭിനയിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യൂണിവേഴ്സൽ സിനിമാസിന്‍റെ ബാനറിൽ ബി. രാകേഷാണ് നിർമ്മാണം.

Comments are closed, but trackbacks and pingbacks are open.