EBM News Malayalam

മമ്മൂട്ടി നായകനാക്കി പൂന്തെന്നൽ ചിത്രത്തിൻ്റെ പരാജയത്തിൻ്റെ രഹസ്യം വിശദീകരിക്കുകയാണ് നിർമ്മതാവായ സ്വർഗ്ഗചിത്ര അപ്പച്ചൻ

മമ്മൂട്ടിയെ നായകനാക്കി ഫാസില്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു പൂവിന് പുതിയ പൂന്തെന്നല്‍. മമ്മൂട്ടിക്കൊപ്പം നദിയ മൊയ്തു, സുരേഷ് ഗോപി, സുജിത എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം. ആനന്ദകുട്ടനായിരുന്നു ചിത്രത്തിന്റെ ഛായാഗ്രഹണം. ഫാസില്‍ തന്നെ തിരക്കഥയെഴുതിയ ചിത്രം തീയേറ്ററില്‍ പരാജയമായിരുന്നു. എന്നാല്‍ പിന്നീട് സിനിമാപ്രേമികള്‍ സിനിമ ഏറ്റെടുത്തു.

ഇപ്പോഴിതാ ചിത്രത്തിന്റെ പരാജയത്തിന് പിന്നിലെ കാരണം എന്താണെന്ന് വിശദീകരിക്കുകയാണ് നിര്‍മ്മതാവായ സ്വര്‍ഗ്ഗചിത്ര അപ്പച്ചന്‍. അദ്ദേഹത്തിന്റെ ആദ്യ സിനിമയായിരുന്നു പൂവിന് പുതിയ പൂന്തെന്നല്‍. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ സിനിമയായിരുന്നിട്ടും ചിത്രം വിജയിച്ചില്ല.

Comments are closed.