മദ്യശാലകള്‍ക്ക് ദേവീദേവന്മാരുടെ പേരിടുന്നത് നിരോധിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനം
മുംബൈ: മദ്യശാലകള്‍ക്കും ബാറുകള്‍ക്കും ചരിത്രപുരഷന്മാരുടേയോ ദൈവങ്ങളുടേയും പേരിടുന്നത് നിരോധിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാറിന്റെ തീരുമാനം. വൈകാതെ തന്നെ ഇത് സംബന്ധിച്ചുള്ള നോട്ടീസ് പുറത്തിറക്കുമെന്ന് അധികാരികള്‍ വ്യക്തമാക്കി. സംസ്ഥാന തൊഴില്‍വകുപ്പും എക്സൈസും ഇതിനായി ചട്ടങ്ങള്‍ രൂപപ്പെടുത്തും.
മാര്‍ച്ചില്‍ നടന്ന നിയമസഭാ സമ്മേളനത്തിലാണ് ഇത്തരത്തില്‍ ഒരു ആവശ്യം ഉയര്‍ന്നത്. തൊഴില്‍ മന്ത്രിയെ ചെയര്‍മാനാക്കി ഒരു കമ്മിറ്റി രൂപീകരിച്ച് നിയന്ത്രണം വരുത്തണമെന്നാണ് റിപ്പോര്‍ട്ടുള്ളത്. കഴിഞ്ഞ ആഴ്ച സമിതിയോഗം ചേര്‍ന്ന് ഇതിനുള്ള നടപടിക്രമങ്ങള്‍ ആലോചിച്ചിരുന്നു.
മഹാലക്ഷ്മി ബാറും ജയ് അംബേ ബിയര്‍ പാര്‍ലറുമെല്ലാം സംസ്ഥാനത്ത് ധാരളമുണ്ടെന്നും ഇത് ദേവീദേവന്മാരുടെ പേരിന്റെ ദുരുപയോഗമാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യം പരിഗണനയിലാണെന്ന് എക്സൈസ് മന്ത്രി ചന്ദ്രശേഖര്‍ ബവാന്‍കുലേ സഭയെ അറിയിക്കുകയും ചെയ്തു.