EBM News Malayalam

മകള്‍ക്ക് പോലീസ് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് തൃഷയുടെ അമ്മ

നടി തൃഷയ്‌ക്കെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ മകള്‍ക്ക് പോലീസ് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് തൃഷയുടെ അമ്മ ഉമ കൃഷ്ണന്‍. ഇന്നലെയാണ് സംരക്ഷണം ആവശ്യപ്പെട്ട് ഉമ സിറ്റി പോലീസ് കമ്മീഷണറെ സമീപിച്ചത്. നടിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തതിലും പാരതി നല്‍കിയിട്ടുണ്ട്. ജെല്ലിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയ പെറ്റ എന്ന മൃഗസംരക്ഷണ സംഘടനയില്‍ അംഗമാണെന്ന് ആരോപിച്ചാണ് തൃഷയെ സാമൂഹ്യ മാധ്യമങ്ങള്‍ വഴി അപമാനിച്ചത്. എന്നാല്‍ ഇത് തെറ്റാണെന്നും തൃഷയുടെ അമ്മ വ്യക്തമാക്കി. പെറ്റയില്‍ തൃഷ ഒരിക്കലും അംഗമായിട്ടില്ല. സംഘടന തെരുവു നായ്ക്കളുടെ സംരക്ഷണയ്ക്കായ് ഒരുക്കിയ പരിപാടിയില്‍ പങ്കെടുക്കുകയും ഫോട്ടോ ഷൂട്ട് നടത്തുകയും മാത്രമാണ് തൃഷ ചെയ്തത്, അല്ലതെ തൃഷയ്ക്ക് ജെല്ലിക്കെട്ട് നിരോധനവുമായി ബന്ധമില്ലെന്നും ഉമ വ്യക്തമാക്കി.

Comments are closed, but trackbacks and pingbacks are open.