EBM News Malayalam

മകരവിളക്കിനൊരുങ്ങി ശബരിമല

ശബരിമല: മകരവിളക്കിനൊരുങ്ങി പമ്പയും സന്നിധാനവും. ഭക്തജനങ്ങളെക്കൊണ്ട് പമ്പയും, സന്നിധാനവും നിറഞ്ഞു കവിഞ്ഞു. പതിനായിരക്കണക്കിന് തീര്‍ത്ഥാടകരാണ് സന്നിധാനത്തേക്ക് എത്തുന്നത്. ദര്‍ശനത്തിനും, സംക്രമപൂജക്കും സന്നിധാനം തയ്യാറെടുക്കുകയാണ്. പാണ്ഡിത്താവളത്തിലെ വനമേഖലകളിലെ സാധ്യമായ സ്ഥലങ്ങളിലെല്ലാം അയ്യപ്പന്‍മാരാണ്. കാട്ടാനശല്യം ഏറെയുള്ള പ്രദേശമായതിനാല്‍ പോലീസിന്‍റെയും, വനം വകുപ്പിന്‍റെയും നിരീക്ഷണം ഉണ്ട്. പുല്ലുമേട് കടന്ന് പാണ്ടിത്താവളത്തിലൂടെ വരുന്ന തീര്‍ത്ഥാടകരെ പരിശോധനക്ക് ശേഷമാണ് കടത്തി വിടുന്നത്. കാനന പാത കടന്ന് തിരുവാഭരണഘോഷയാത്ര സന്നിധാനത്ത് നാളെ വൈകുന്നേരം അറിന് എത്തും. തുടര്‍ന്ന് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന. പിന്നീട് പൊന്നമ്ബലമേട്ടില്‍ തെളിയുന്ന മകരജ്യോതിയും ദര്‍ശിച്ച്‌ ഭക്തരുടെ മടക്കം.

Comments are closed, but trackbacks and pingbacks are open.