ബിജെപി പ്രചാരണത്തിനിറങ്ങിയ സ്വാമിക്ക് നേരെ ആക്രമണം
ഗാന്ധിനഗര്‍: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയ സ്വാമിക്ക് നേരെ ആക്രമണം. വ്യാഴാഴ്ച രാത്രി ഗുജറാത്തിലെ ജുനഗഡ് മേഖലയില്‍ ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്.സ്വാമി നാരായണ്‍ ഗുരുകുലത്തിലെ ഭക്തിപ്രസാദ് എന്ന സ്വാമിക്ക് നേരെയാണ് ആക്രമണം നടന്നത്.
ആക്രമണത്തെ തുടര്‍ന്ന് സ്വാമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസെന്നാണ് ആരോപണം.