ബിജെപിയെ ഐസിസിനോട് ഉപമിച്ച് കര്‍ണാടക ആഭ്യന്തര മന്ത്രി
ബംഗലൂരു: ബിജെപിയെ ഐസിസിനോട് ഉപമിച്ച് കോണ്‍ഗ്രസ് നേതാവ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യരാണ് മോഡിയെ നീച് എന്ന് വിശേഷിപ്പിച്ചത്. ഇത് വിവാദമായതോടെ കോണ്‍ഗ്രസ് ഉപദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അയ്യരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.എന്നാലിപ്പോള്‍ കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഢി മറ്റൊരു വിവാദത്തിന് വെടിമരുന്നിട്ടു. ബിജെപിയിലെ ചില നേതാക്കള്‍ ഭീകരസംഘടനയായ ഐസിസിലേത് പോലെയാണ് പെരുമാറുന്നതെന്ന് റെഡ്ഢി പറഞ്ഞു. ബിജെപിയിലെ എല്ലാ നേതാക്കളും തീവ്രവാദികളാണ് എന്നല്ല താന്‍ പറഞ്ഞതെന്നും ചില നേതാക്കള്‍ ഐസിസിലേതുപോലെ പെരുമാറുന്നുവെന്നാണ് പറഞ്ഞതെന്നും റെഡ്ഢി പിന്നീട് വിശദീകരിച്ചു.
സംസ്ഥാനം ഭരിക്കുന്നവര്‍ ഈ മനോഗതിയുള്ളവരായതിനാല് കര്‍ണാടക തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ് ബിജെപി തിരിച്ചടിച്ചു. ഐ എസ് ഐയേയും ഐസിസിനേയും ജിഹാദികളേയും അപലപിച്ച ആദ്യ വ്യക്തി താനാണെന്നും സംസ്ഥാനത്ത് വിഭാഗീയത നിറയ്ക്കാനാണ് ഈ ബിജെപി നേതാക്കള്‍ ശ്രമിക്കുന്നതെന്നും റെഡ്ഢി പറഞ്ഞു. കേന്ദ്രമന്ത്രി ആനന്ദകുമാര്‍ ഹെഗ്ഡേ, ബിജെപി എം.പി പ്രതാപ് സിംഹ എന്നിവര്‍ വര്‍ഗീയ വിദ്വേഷം നിറയ്ക്കുന്നവരാണെന്നും റെഡ്ഢി ആരോപിച്ചു.