ബാങ്ക് ചെക്ക്ബുക്കുകള്‍ ഉടന്‍ നിര്ത്തലാക്കിയെക്കുമെന്നു റിപ്പോര്‍ട്ട്
ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബാങ്കുകള്‍ ഉടന്‍ ബാങ്ക് ചെക്ക് ബുക്ക് സൗകര്യം പിന്‍വലിക്കാന്‍ സാധ്യത. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രേഡേഴ്സാണ് ഇക്കാര്യം വ്യക്തമാക്കിത്.
ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗപ്പെടുത്താനാണ് ഗവണ്മെന്റ് പ്രോത്സാഹിപ്പിക്കുന്നതെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രേഡേഴ്സ് സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ഡേവാള്‍ പറഞ്ഞു. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സമീപ ഭാവിയില്‍ തന്നെ ചെക്ക് ബുക്ക് സൗകര്യം പിന്‍വലിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കറന്‍സി നോട്ടുകളുടെ അച്ചടിയ്ക്കായി 25,000 കോടിയും 6,000 കോടി അവയുടെ സുരക്ഷയ്ക്കും ലോജിസ്റ്റിക്സിനുമായും സര്‍ക്കാര്‍ ചെലവഴിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ, ഡെബിറ്റ് കാര്‍ഡിലൂടെയുള്ള പേയ്മെന്റിന് ഒരു ശതമാനവും ക്രെഡിറ്റ് കാര്‍ഡിലൂടെ പേയ്മെന്റിന് രണ്ട് ശതമാനവും തുക ബാങ്ക് ഈടാക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് സബ്സിഡി നല്കി ഈ ചാര്‍ജുകള്‍ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.