ബാങ്കിംഗ് സേവനം ലളിതമാക്കാന്‍ യൂണിയന് ബാങ്കിന്റെ ‘സരള്‍’ വായ്പാകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു
കൊച്ചി: സംരംഭര്‍ക്ക് ബാങ്കിംഗ് സേവനം ലളിതമായും വേഗത്തിലും നല്‍കാനായി യൂണിയന് ബാങ്ക് ഒഫ് ഇന്ത്യ എറണാകുളം എം.ജി റോഡിലെ നോഡല്‍ റീജിയണല്‍ ഓഫീസില്‍ ഏകജാലക സംവിധാനമായ ‘സരള്‍’ വായ്പാകേന്ദ്രം തുറന്നു. ജനറല്‍ മാനേജര്‍മാരായ എസ്.കെ. മഹാപത്ര, എ.കെ. ദീക്ഷിത്, ഡി.ജി.എം. ദിവാകര്‍ കമ്മത്ത്, റീജിയണല്‍ ഹെഡ് പി.എസ്. രാജന് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ 26-ാമത്തെയും കേരളത്തിലെ ആദ്യത്തെയും സരള്‍ കേന്ദ്രമാണിത്. സംരംഭക വായ്പ ആവശ്യമുള്ളവര്‍ സരള്‍ കേന്ദ്രവുമായി ബന്ധപ്പെടണമെന്ന് സരള്‍ കേന്ദ്രം എ.ജി.എം. വി. പ്രദീപ് പറഞ്ഞു. എറണാകുളം, ഇടുക്കി ജില്ലകളുടെ ലീഡ് ബാങ്കാണ് യൂണിയന് ബാങ്ക് ഒഫ് ഇന്ത്യ.