ബംഗളൂരു മെട്രോ റെയിൽകോർപ്പറേഷനില് അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ ഒഴിവ്
ബംഗളൂരു മെട്രോ റെയിൽകോർപ്പറേഷനിലേക്ക് അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർമാരെ തേടുന്നു. 34ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.
യോഗ്യത: സെക്യൂരിറ്റി ജോലിയിൽ മുൻപരിചയം ഉണ്ടായിരിക്കണം. ആർമി, എയർഫോഴ്സ്, സെൻട്രൽ പൊലീസ് ആംഡ് ഫോഴ്സ് എന്നീ സേനാവിഭാഗങ്ങളിൽ നിന്ന് സുബേദാർ അല്ലെങ്കിൽ തത്തുല്യ റാങ്കിലോ കർണാടക പൊലീസിൽ സബ് ഇൻസ്പെക്ടർ പദവിയിൽ നിന്നോ വിരമിച്ചവർക്ക് മുൻഗണന. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 20
പ്രായം: 62 വയസ്സിൽ താഴെ
ശമ്പളം: 22000 രൂപ
അപേക്ഷിക്കേണ്ടവിധം: www.bmrc.co.in എന്ന വെബ് സൈറ്റിൽ നിന്ന് അപേക്ഷാഫോമിന്റെ മാതൃക ലഭ്യമാണ്. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം പൂരിപ്പിച്ച് അയയ്ക്കണം. കവറിന് മുകളിൽ തസ്തിക, വ്യക്തമാക്കണം.
വിലാസം: GENERAL MANAGER (HR), BANGALORE METRO RAIL CORPORATION LIMITED
III FLOOR, BMTC COMPLEX, K.H. ROAD, SHANTHINAGAR, BANGALORE – 560 027
Comments are closed, but trackbacks and pingbacks are open.