EBM News Malayalam

ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പിളര്‍പ്പിലേക്ക്

ബഹുഭൂരിപക്ഷം എ ക്ലാസ് തിയറ്ററുകളെയും നിയന്ത്രിച്ചിരുന്ന ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പിളര്‍പ്പിലേക്ക്. ഫെഡറേഷന്‍ പ്രഖ്യാപിച്ച തിയറ്റര്‍ സമരം തള്ളി കൂടുതല്‍ തിയറ്റര്‍ ഉടമകള്‍ പുതിയ സിനിമകളുടെ റിലീസിന് സമ്മതിച്ചതോടെയാണു സംഘടന പിളര്‍പ്പിലേക്കു നീങ്ങുന്നത്. വിലക്കു ലംഘിച്ചു കഴിഞ്ഞ ദിവസം ഫെഡറേഷനു കീഴിലുള്ള 31 തിയറ്ററുകള്‍ തമിഴ് ചിത്രം ഭൈരവ റിലീസ് ചെയ്തിരുന്നു. വെള്ളിയാഴ്ച 21 തിയറ്ററുകള്‍ കൂടി ചിത്രം പ്രദര്‍ശിപ്പിച്ചു തുടങ്ങി. ഫെഡറേഷനു ബദലായി തിയറ്റര്‍ സംഘടന രൂപീകരിക്കാനുള്ള നീക്കങ്ങള്‍ ഇതോടെ കൂടുതല്‍ ഊര്‍ജിതമായി.കൂടിയാലോചനകള്‍ക്കു ശേഷം ദിലീപിന്‍റെ സാന്നിധ്യത്തില്‍ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ പുതിയ സംഘടനയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണു സൂചന.

Comments are closed, but trackbacks and pingbacks are open.