EBM News Malayalam

ഫഹദ് ഫാസിലിന്‍റെ തൊണ്ടിമുതലും ദൃക്സാക്ഷിയും

ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ അഭിനയിക്കുന്നു. 23 പൊലീസുകാർക്ക് ഒപ്പമാണ് ഫഹദ് അഭിനയിക്കുന്നത്. വെറുതെ ആൾക്കൂട്ടത്തിനിടയിൽ നിൽക്കുന്ന പൊലീസല്ല. ചിത്രത്തിൽ നീണ്ട സ്ക്രീൻ ടൈമുള്ളവരാണ് അവരും. യഥാർത്ഥ പൊലീസുകാരെ സ്ക്രീൻ ടെസ്റ്റിന് ക്ഷണിച്ചിരുന്നു. അഭിനയിക്കാൻ താത്പര്യമുള്ളവർ അപേക്ഷിച്ചു. അതിൽ നിന്നും 23 പേരെ തിരഞ്ഞെടുക്കുകയും ചെയ്തു. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഇപ്പോൾ കാസർഗോഡ് പുരോഗമിക്കുകയാണ്. ഇതിൽ തന്നെ അഞ്ചു പേർ ഫഹദിനൊപ്പം നിരവധി സീനുകളിൽ അഭിനയിക്കുന്നുണ്ട്. നീണ്ടകാലമായി സിനിമയിൽ ഒരു അവസരത്തിനായി കാത്തിരുന്നവരാണ് ഇവരെല്ലാവരും മാത്രമല്ല എല്ലാവരും നന്നായി അഭിനയിക്കുന്നുമുണ്ടെന്നും ചിത്രത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു.

Comments are closed, but trackbacks and pingbacks are open.