ഫഹദിന്റെ തമിഴ് ചിത്രം വേലൈക്കാരന് 22ന് തിയറ്ററുകളിലെത്തും
ഫഹദ് ഫാസില്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന വേലൈക്കാരന്റെ ക്യാരക്ടര്‍ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ശിവകാര്ത്തികേയന് നായകനാകുന്ന ചിത്രത്തില്‍ വില്ലനായിട്ടാണ് ഫഹദെത്തുന്നത്. തനി ഒരുവന്റെ സൂപ്പര്‍ഹിറ്റ് വിജയത്തിന് ശേഷം മോഹന്‍രാജ സംവിധാനം ചെയ്യുന്ന വേലാക്കാരനില്‍ നയന്‍താരയാണ് നായിക.
പ്രകാശ് രാജ്, സ്നേഹ, തമ്പി രാമയ്യാ, വിജയ് വസന്ത്, രോഹിണി, ആര് ജെ ബാലാജി, സതിഷ്, യോഗി ബാബു, റോബോ ശങ്കര്‍, ചാര്‍ലി എന്നിവരും ചിത്രത്തില്‍ അണി നിരക്കുന്നു. 24 എ.എം സ്റ്റുഡിയോസിന്റെ ബാനറില്‍ ആര്‍ഡി രാജയാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം 22ന് തിയറ്ററുകളിലെത്തും.