EBM News Malayalam

പ്ലസ് വൺ പ്രവേശനത്തിന് ഒരുങ്ങുന്നവർ ശ്രദ്ധിക്കേണ്ടത്

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി ഫലം മെയ് എട്ടിന് പ്രസിദ്ധീകരിക്കാനാണ് സാധ്യത. തുടർന്ന് പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ മെയ് പത്ത് മുതൽ ഓൺലൈനായി സ്വീകരിച്ച് തുടങ്ങും. ഇതിന് പിന്നാലെ അപേക്ഷ സ്വീകരിക്കാനാണ് ഹയർസെക്കൻഡറി വകുപ്പിന്റെ തീരുമാനം.

ആദ്യ അലോട്മെന്റ് ജൂൺ നാലിനാണ്. ജൂൺ 13ന് ക്ലാസുകൾ ആരംഭിക്കും. മുൻവർഷങ്ങളിലെ പോലെ രണ്ടുഘട്ടമായി മുഖ്യ അലോട്മെന്റ് നടത്തും. മുഖ്യ അലോട്മെന്റിൽ പ്രവേശനം ലഭിച്ചവർക്ക് സ്കൂളും വിഷയവും മാറാനുള്ള അവസരം നൽകിയശേഷം സപ്ലിമെന്ററി അലോട്മെന്റുകള്‍ നടത്തും.

ഭിന്നശേഷിക്കാർക്കും കായികതാരങ്ങൾക്കും പ്രത്യേകം അലോട്ട്മെന്റ് ഉണ്ടാകും. കേന്ദ്ര സിലബസുകളിലെ പത്താം ക്ലാസ് ഫലവും മുൻവർഷത്തെക്കാൾ നേരത്തെതന്നെ പ്രസിദ്ധീകരിക്കാനാണ് സാധ്യത. എന്നാൽ പ്രവേശനം നിശ്ചിത സമയത്ത് തന്നെ പൂർത്തീകരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് വകുപ്പ് അധികൃതർ.

Leave A Reply

Your email address will not be published.