EBM News Malayalam

പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് പുത്തന്‍ അണ്‍ലിമിറ്റഡ് ഓഫ‍റുമായി വൊഡാഫോണ്‍ രം​ഗത്ത്

പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി 199 രൂപയുടെ പുതിയ റീച്ചാര്‍ജ് പ്ലാനുമായി വൊഡാഫോണ്‍ രം​ഗത്ത്. ഈ ഓഫ‍ര്‍ അനുസരിച്ച്‌ 28 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്ടിഡി കോളുകളും ഒരു ജിബി 4ജി/3ജി ഡാറ്റയും ലഭിക്കും.
28 ദിവസത്തേക്കാണ് 1 ജിബി ഡാറ്റാ ലഭിക്കുക. ട്രായ് നിയന്ത്രണങ്ങളനുസരിച്ച്‌ ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ 1000 ലോക്കല്‍/ എസ്ടിഡി മിനിറ്റുകള്‍ ഉപയോഗിച്ച്‌ കഴിഞ്ഞാല്‍ ഏഴ് ദിവസത്തില്‍ ബാക്കിയുള്ള ദിവസങ്ങളില്‍ മിനിറ്റിന് 30 പൈസ നിരക്കില്‍ ചാര്‍ജ് ഈടാക്കും.
ഒരു ദിവസം 250 മിനിറ്റ് ഉപയോഗിച്ചു കഴിഞ്ഞാല്‍ പിന്നീട് 30 പൈസ നിരക്കില്‍ മിനിറ്റിന് നല്‍കേണ്ടി വരും. ഒരാഴ്ചയ്ക്കുള്ളില്‍ 300 നമ്ബറുകളിലേക്ക് വിളിച്ചാല്‍ പിന്നീട് മിനിറ്റിന് 30 പൈസ നിരക്കില്‍ ഈടാക്കും.
2016 സെപ്തംബറില്‍ സൂപ്പ‍ര്‍ ഓഫറുകളുമായി റിലയന്‍സ് ജിയോ രം​ഗത്തെത്തിയതോടെയാണ് മറ്റ് ടെലികോം കമ്ബനികളും നിരവധി ഓഫറുകളുമായി രം​ഗത്തെത്താന്‍ തുടങ്ങിയത്. ജിയോയ്ക്കൊപ്പം പിടിച്ചു നില്‍ക്കുന്നതിനാണ് ഈ ഓഫ‍ര്‍ മത്സരം.

Leave A Reply

Your email address will not be published.